സംസ്ഥാനം (State)

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വിലയിരുത്തി.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വിലയിരുത്തി.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത പല രേഖകളും പെൻഡ്രൈവുകളും ഡീ കോഡ് ചെയ്യേണ്ടതുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത കത്ത് ഇടപാടുകളിൽ കോഡ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഡീ കോഡ് ചെയ്യേണ്ടതുണ്ട്. ഒപ്പം ഉന്നതബന്ധവും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായുള്ള ബന്ധവും മനസിലാക്കേണ്ടതുണ്ട്. ഓടിരക്ഷപ്പെട്ട പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കണം. അതിനാൽ ജാമ്യം അനുവദിക്കരുതെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ ഹർജി സമർപ്പിച്ചിരിക്കുന്നത്.

Tags
Back to top button