സംസ്ഥാനം (State)

കണ്ണൂർ വിമാനത്താവളത്തിൽ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു.

കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ

കണ്ണൂർ വിമാനത്താവളത്തിൽ സി.എ.ജി ഓഡിറ്റ് നടത്തണമെന്ന കേന്ദ്രസർക്കാർ നിർദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തിനെതിരെ കിയാൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹർജിയിൽ നിലപാട് അറിയിക്കാൻ കോടതി കേന്ദ്രസർക്കാരിന് നോട്ടിസ് അയച്ചു.

കണ്ണൂർ വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ സർക്കാരിനുള്ളുവെന്നുമാണ് കിയാലിന്റെ വാദം. ഈ സാഹചര്യത്തിൽ സി.എ.ജി ഓഡിറ്റ് നടത്തേണ്ടതില്ലെന്നും കിയാൽ വാദിക്കുന്നു.

എന്നാൽ സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സി.എ.ജിക്കാണെന്നും കേന്ദ്രവും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ഹർജി ഫയലിൽ സ്വീകരിച്ച കോടതി തുടർനടപടികൾ സ്റ്റേ ചെയ്തത്. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു.

Tags
Back to top button