മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം.

കണ്ണൻ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ അനുസരണക്കേട് പ്രകടിപ്പിച്ചെന്നും ധിക്കാരപരമായി പെരുമാറിയെന്നും കുറ്റപത്രത്തിൽ

മലയാളി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കുറ്റപത്രം. കണ്ണൻ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ അനുസരണക്കേട് പ്രകടിപ്പിച്ചുവെന്നും ധിക്കാരപരമായ പെരുമാറിയെന്നും കുറ്റപത്രത്തിൽ.

കണ്ണൻ ഗോപിനാഥൻ നവ മാധ്യമങ്ങളിലൂടെ സർക്കാറിനെ വിമർശിച്ചുവെന്നും വിമർശനം സർക്കാറിന്റെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കാൻ പ്രാപ്തമാക്കുന്നതായിരുന്നുവെന്നും റിപ്പോർട്ടിൽ. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചില്ല തുടങ്ങിയവയാണ് കുറ്റപത്രത്തിലെ മറ്റ് പരാമർശങ്ങൾ

ജമ്മു കശ്മീർ വിഷയത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 23നാണ് കണ്ണൻ രാജി വെച്ചത്.

ഇത് പ്രതികാര നടപടിയെന്ന് കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. രാജി വച്ച ആളെ പോലും വെറുതെ വിടുന്നില്ലെന്നും ആരോപണങ്ങൾക്കെല്ലാം ഉത്തരം നേരത്തെ കൊടുത്തതാണെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

പ്രധാന മന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യത്തിൽ കുറ്റപത്രം ലഭിക്കുന്ന ആദ്യ ഉദ്യോഗസ്ഥനായിരിക്കും താനെന്ന് കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചു. പുരസ്കാരത്തിന് അപേക്ഷിക്കുന്നത് അവരവരുടെ താൽപര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button