ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു.

ശ്രീപത്മനാഭ വെജിറ്റേറിയൻ ഹോട്ടലാണ് പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടാൻ നിർദേശം നൽകിയത്

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. തിരുവനന്തപുരം പഴവങ്ങാടിയിലെ ശ്രീപത്മനാഭ വെജിറ്റേറിയൻ ഹോട്ടലാണ് പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പൂട്ടാൻ നിർദേശം നൽകിയത്.

തിരുവന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരായ ഷീജ, രമ്യ എന്നിവർ കഴിച്ച ഭക്ഷണത്തിലായിരുന്നു പുഴുവിനെ കണ്ടത്. ഇവരുടെ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗംസ്ഥലത്തെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഹോട്ടൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ പൂട്ടാനും പിഴ ചുമത്താനും നിർദേശം നൽകി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button