സംസ്ഥാനം (State)
തിരുവനന്തപുരം പി.എം.ജിയിൽ വീടിന് തീപിടിച്ചു.
തിരുവനന്തപുരം പി.എം.ജിയിൽ വീടിന് തീപിടിച്ചു. വീടിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.

തിരുവനന്തപുരം പി.എം.ജിയിൽ വീടിന് തീപിടിച്ചു. വീടിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
ജനൽചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കെ.എസ്.ഇ.ബിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥ ജയലതയുടേതാണ് മൃതദേഹമെന്നാണ് വിവരം. കട്ടിലിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരുടെ ഭർത്താവ് ആർ.സി.സിയിൽ ചികിത്സയിലാണ്. ഒരു മകളുള്ളത് ഡൽഹിയിലാണ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.