പന്തിൽ കൃത്രിമം കാണിച്ചതിന് നിക്കോളാസ് പുരാനെ നാല് മത്സരങ്ങളിൽ നിന്ന് ഐ.സി.സി വിലക്കി

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചതിനാണ് നടപടി.

പന്തിൽ കൃത്രിമം കാണിച്ചതിന് വെസ്റ്റ്ഇൻഡീസ് താരം നിക്കോളാസ് പുരാനെ നാല് മത്സരങ്ങളിൽ നിന്ന് ഐ.സി.സി വിലക്കി. അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ പന്തിൽ കൃത്രിമം കാണിച്ചതിനാണ് നടപടി.

പെരുമാറ്റച്ചട്ടം ലംഘിച്ചതായി സമ്മതിച്ച പുരാൻ ശിക്ഷാ നടപടി അംഗീകരിച്ചു. ഐ.സി.സിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.14 ലംഘിച്ചതിനാണ് നാലു മത്സരങ്ങളിൽനിന്ന് വിലക്കിയത്. കളിക്കിടയിൽ പുരാൻ പന്ത് ചുരണ്ടാൻ ശ്രമിച്ചത് ക്യാമറകളിൽ പതിഞ്ഞിരുന്നു.

വിലക്ക് നേരിട്ടതോടെ വെസ്റ്റ്ഇൻഡീസിന്റെ അടുത്ത നാല് ട്വന്റി20 മത്സരങ്ങളിൽ പുരാന് കളത്തിലിറങ്ങാനാകില്ല. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്കെതിരെയുള്ള ഒരു മത്സരത്തിലും പുരാന് കളത്തിലിറങ്ങാനാവില്ല. പുരാന്റെ കളി റെക്കോർഡിൽ അഞ്ച് മൈനസ് പോയിന്റുകളും രേഖപ്പെടുത്തും. തന്റെ തെറ്റ് അംഗീകരിച്ച പുരാൻ ടീം അംഗങ്ങളോടും അഫ്ഗാനിസ്താൻ ടീമിനോടും ഖേദം പ്രകടിപ്പിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button