സ്പോട്സ് (Sports)

ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യൻ വനിതാ ടീം സാഫ് കപ്പ് നേടി

ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം. ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം.

ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പുരുഷ ടീം സമനില കൊണ്ട് തൃപ്തിപ്പെട്ടതിന്റെ പിറ്റേ ദിവസം ബംഗ്ലാദേശ് വനിതാ ടീമിനെതിരെ ഇന്ത്യക്ക് ജയം. അണ്ടർ 15 സാഫ് കപ്പിൻന്റെ ഫൈനലിലാണ് ഇന്ത്യൻ പെൺകുട്ടികൾ ബംഗ്ലാദേശിനെ തറപറ്റിച്ച് കപ്പടിച്ചത്. ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ ജയം.

ഭൂട്ടാനിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്ക് ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ കളി പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 5-3 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ ജയം.

ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിനെതിരെ നടന്ന മത്സരവും സമനിലയായിരുന്നു. നേപ്പാളിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കും ഇന്ത്യ ഭൂട്ടാനെ ഒന്നിനെതിരെ പത്തുഗോളുകൾക്കും തോൽപ്പിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫൈനൽ കളിച്ചത്.

ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ ഓരോ ഗോളുകൾ വീതമടിച്ചാണ് ഇന്ത്യയും ബംഗ്ലാദേശും സമനില പാലിച്ചത്. 42ആം മിനിട്ടിൽ സാദുദ്ദീൻ നേടിയ ഗോളിൽ ബംഗ്ലാദേശാണ് ആദ്യം സ്കോർ ചെയ്തത്. 89ആം മിനിട്ടിൽ ആദിൽ ഖാൻ ഇന്ത്യയുടെ സമനില ഗോൾ നേടി.

Tags
Back to top button