കേരളാ കോൺഗ്രസ്(എം) ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കത്തിൽ ഇന്ന് കട്ടപ്പന കോടതി അന്തിമ വിധി പറയും

വിധി പി.ജെ ജോസഫിനും ജോസ് കെ മാണി വിഭാഗത്തിനും നിർണായകമാകും.

കേരളാ കോൺഗ്രസ്(എം) ചെയർമാൻ സ്ഥാനത്തിന് വേണ്ടിയുള്ള തർക്കത്തിൽ ഇന്ന് കട്ടപ്പന കോടതി അന്തിമ വിധി പറയും. വിധി പി.ജെ ജോസഫിനും ജോസ് കെ മാണി വിഭാഗത്തിനും നിർണായകമാകും.

കെ.എം മാണിയുടെ മരണശേഷം കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയാണ് ജോസ് കെ മാണിയെ പാർട്ടിയുടെ ചെയർമാനായി തെരഞ്ഞെടുത്തത്. എന്നാൽ അന്ന് ചേർന്നത് സംസ്ഥാന കമ്മിറ്റിയല്ലെന്നും പാർട്ടി ഭരണഘടനാപ്രകാരം പി.ജെ ജോസഫാണ് ചെയർമാനെന്നും വാദിച്ച് ഇടുക്കി കോടതിയെ സമീപിച്ച ജോസഫ് വിഭാഗത്തിന് അനുകൂല വിധിയുണ്ടായി.

നേരത്തെയുള്ള വിധിയെ ചോദ്യം ചെയ്ത് ജോസ് കെ മാണി വിഭാഗം സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. പാർട്ടി ചെയർമാന്റെ അഭാവത്തിൽ ഭരണഘടനാപ്രകാരം വർക്കിങ് ചെയർമാനായ പി.ജെ ജോസഫിനാണ് ഇപ്പോൾ വരെ കോടതിയിൽ മേൽക്കൈ.

Back to top button