ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.

നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ കെ ഗോപിയാണ്(56) മരിച്ചത്.

നെയ്യാറ്റിൻകര: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ കെ ഗോപിയാണ്(56) മരിച്ചത്.

ബസ് ഓടിക്കവെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗോപി ബസ് റോഡരുകിലേക്ക് ഒതുക്കിയിട്ടപ്പോഴേക്കും കുഞ്ഞ് വീണു.

ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മരണ വേദനയിലും ഗോപിയുടെ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്. ഡ്രൈവർ കുഴഞ്ഞ് വീഴുന്നത് കണ്ട് ബസിലെ യാത്രക്കാർ ഡിപ്പോയിൽ വിവരം അറിയിച്ചു. തുടർന്ന് അധികൃതർ ആംബുലൻസുമായെത്തി ഗോപിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ മെയിൽ ഗോപി ജോലിയിൽ നിന്നും വിരമിച്ചിരുന്നുവെങ്കിലും താൽക്കാലിക ഡ്രൈവറായി തുടരുകയായിരുന്നു. ഡിപ്പോയിൽ നിന്നും കുളത്തൂരിലേക്ക് ട്രിപ്പ് പോയി മടങ്ങി വരവെയാണ് അപകടം നടന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button