സംസ്ഥാനം (State)

സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

സംസ്ഥാന വ്യാപകമായി ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെ കെ.എസ്.യു പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.

കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് മാർച്ച് നടത്തിയിരുന്നു. എം.ജി റോഡ് തടസപ്പെടുത്തിക്കൊണ്ട് മുന്നോട്ടുനീങ്ങിയ മാർച്ചിന് നേരെ പോലീസ് രണ്ടുതവണ ഗ്രനേഡും ഒരു തവണ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ലാത്തി വീശി. ഇതിനിടെയാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റത്. ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊട്ടലുണ്ട്.

ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സംഭവം പരിശോധിക്കുമെന്ന് മന്ത്രി എ.കെ ബാലൻ നിയമസഭയിൽ പ്രതിപക്ഷത്തിന് ഉറപ്പ് നൽകി.

Tags
Back to top button