സംസ്ഥാനം (State)

സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലമെടുപ്പിന് ഉള്ള നടപടികൾ 11 ജില്ലകളിൽ ആരംഭിച്ചു

പദ്ധതി പൂർത്തിയാകുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകും

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി-ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലമെടുപ്പിന് ഉള്ള നടപടികൾ 11 ജില്ലകളിൽ ആരംഭിച്ചു. 2024ൽ പദ്ധതി പൂർത്തിയാകുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകും. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 10 പുതിയ സ്റ്റേഷനുകൾ വരും.

25 കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണാകൃതിലുള്ള ഇടനാഴികളായി റെഫറൻസ് പോയിന്റുകൾ മാർക്ക് ചെയ്യും. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേ ആണ് ആദ്യം നടത്തുക. റെയിൽപാതക്ക് ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും.

പാതക്കായി 100 മീറ്ററിൽ താഴെ വീതിയിൽ മാത്രമേ സ്ഥലമെടുക്കേണ്ടതുള്ളൂ. കര, നാവിക, വ്യോമ സേനകളുടെയും ഇൻജലിജൻസ് ബ്യൂറോയുടെയും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഒരാഴ്ചക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആകാശസർവേക്ക് അനുമതി നൽകും.

ഹൈദരാബാദ് ആസ്ഥാനമായ ജിയാനോ കമ്പനിയാണ് 531.43 കിലോമീറ്ററിൽ ആകാശസർവേ നടത്തുന്നത്. മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കും. വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന് സമർപ്പിക്കും. സർവേക്ക് 1.70 കോടിയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.

Tags
Back to top button