കേരളത്തിലെ കർഷകർക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും നൽകുന്ന ബിൽ നിയമസഭ പാസാക്കി

രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ കർഷക ക്ഷേമത്തിന് ബോർഡ് വരുന്നത്.

തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ശുഭവാർത്ത. ഇനി കർഷകർക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ്. കേരള കർഷ ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ കർഷക ക്ഷേമത്തിന് ബോർഡ് വരുന്നത്. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് പാലിക്കപ്പെട്ടത്.

കേരളത്തിന്റെ കാർഷികമേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ നിയമനിർമാണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ കർഷകർക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് ബോർഡ് രൂപീകരിക്കുന്നത്. കർഷകർക്ക് സാമൂഹ്യമാന്യതയും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിനും വരുംതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button