പാറമടകളുടെയും ക്വാറികളുടെയും പ്രവർത്തനങ്ങളിൽ ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുന്നതായി നിയമസഭ പരിസ്ഥിതി സമിതി

പരിസ്ഥിതി കമ്മിറ്റിക്ക് മുൻപാകെ വരുന്ന പരാതികളിൽ 40 ശതമാനവും ഇതുമായി ബന്ധപ്പെട്ടതാണെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എംഎൽഎ പറഞ്ഞു.

ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെകുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭ പരിസ്ഥിതി സമിതി. പരിസ്ഥിതി കമ്മിറ്റിക്ക് മുൻപാകെ വരുന്ന പരാതികളിൽ 40 ശതമാനവും ഇതുമായി ബന്ധപ്പെട്ടതാണെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. പരാതി ഉയർന്ന എറണാകുളം ജില്ലയിലെ ക്വാറികൾ സമിതി സന്ദർശിച്ചു.

എറണാകുളം ജില്ലയിലെ ക്വാറികളുടെയും പാറമടകളുടെയും പ്രവർത്തനങ്ങളെ കുറിച്ച് തെളിവെടുപ്പിനെത്തിയതായിരുന്നു നിയമസഭ പരിസ്ഥിതി സമിതി. എം.എൽ.എമാരായ എം വിൻസന്റ്, അനിൽ അക്കര, കെ ബാബു, ഒ.ആർ കേളു, കെ.വി വിജയദാസ് എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. മൂവാറ്റുപുഴ താലൂക്കിലെ കല്ലൂർക്കാട് മണിയന്തടം, തിരുമാറാടി, കുന്നത്തുനാട് താലൂക്കിലെ പൂതൃക്ക, കിഴക്കമ്പലം, അങ്കമാലി താലുക്കിലെ കറുകുറ്റി എന്നിവിടങ്ങളിൽ നിന്ന് ക്വാറികൾക്കെതിരെ പരാതിയുമായി നാട്ടുകാർ നിയമസഭാ സമിതിക്ക് മുമ്പാകെ എത്തി.

പ്രളയത്തിന് ശേഷം ജനങ്ങളിൽ ആശങ്ക വർധിച്ചിരിക്കുകയാണെന്ന് നിയമസഭ പരിസ്ഥിതി സമിതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന വിധം ശാസ്ത്രീയമായ വിവരശേഖരണവും വിശകലനവുമാണ് കമ്മിറ്റി നടത്തുന്നത്. ഇതിന് ശേഷം റിപ്പോർട്ട് തയ്യാറാക്കുമെന്ന് സമിതി ചെയർമാൻ മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. നിർമാണ മേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമായിരിക്കണം പാറ ഖനനം. കോടതി ഉത്തരവ് ഉണ്ടെന്ന പേരിൽ നിയമ ലംഘനം നടത്താൻ പാറമടകളെ അനുവദിക്കാൻ പാടില്ലെന്നും സമിതി നിർദേശം നൽകി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button