കുറ്റകൃത്യം (Crime)

പാവറട്ടി കൊലപാതക കേസിൽ മുഖ്യപ്രതി കീഴടങ്ങി

ചാലക്കുടി ഇലഞ്ഞിത്തറ ചൗക്ക് വലിയ വളപ്പിൽ വീട്ടിൽ വി.എ ഉമ്മർ ആണ് കീഴടങ്ങിയത്

പാവറട്ടി കൊലപാതക കേസിൽ മുഖ്യപ്രതി കീഴടങ്ങി. ചാലക്കുടി ഇലഞ്ഞിത്തറ ചൗക്ക് വലിയ വളപ്പിൽ വീട്ടിൽ വി.എ ഉമ്മർ (49) ആണ് അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ബിജു ഭാസ്കറിന്റെ മുന്നിലെത്തി കീഴടങ്ങിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസറും, സ്പെഷൽ സ്ക്വാഡ് അംഗവുമാണ്. ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി.

സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിബിനും മഹേഷും അന്വേഷണ സംഘത്തിന് മുന്നിൽ നേരത്തെ തന്നെ ഹാജരായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തൃശൂർ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ മലപ്പുറം സ്വദേശി രഞ്ജിത് കൊല്ലപ്പെട്ടത് ഒക്ടോബർ ഒന്നിനാണ്. കഞ്ചാവുമായി പിടികൂടിയ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെ കൊലക്കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Tags
Back to top button