കുറ്റകൃത്യം (Crime)

ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി യുവാവ് പൊലീസിന് കീഴടങ്ങി

33കാരനായ ഗുരു പ്രവീൺ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടർന്നാണ് മകൻ അയാൻ, മകൾ ക്രിസ്റ്റി എന്നിവരെ പ്രവീൺ കൊലപ്പെടുത്തിയത്.

ഹൈദരാബാദ്: ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ യുവാവ് പൊലീസിന് കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നുചാന്ദിനി. ആദ്യ ബന്ധം വേർപ്പെടുത്തിയ ശേഷം പ്രവീൺ കുമാറുമായി ചാന്ദിനി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീൺ കുമാർ സംശയിക്കുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയിൽ ദമ്പതികൾ തമ്മിൽ വലിയ വഴക്കുണ്ടായി. തുടർന്ന് അമ്മയെയും സഹോദരനെയും പ്രവീൺ വീട്ടിൽ നിന്നും ഇറക്കിവിട്ടതിന് ശേഷമായിരുന്നു വഴക്ക്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരുക്ക് പറ്റിയ ചാന്ദിനി സംഭവംസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ചാന്ദിനിയുടെ കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം. എന്നാൽ അങ്ങനെ ചെയ്താൽ മക്കൾ അനാഥരാകുമെന്ന് ചിന്തിച്ച പ്രതി പിന്നീട് മക്കളെയും ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
ചാന്ദിനിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് അയാൻ. അയാനെ പ്രവീൺ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മകൾ ക്രിസ്റ്റിയുടെ തലയ്ക്ക് ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി.

സംഭവദിവസം രാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്നും പ്രവീണിന്റെ സഹോദരൻ ഫോൺ ചെയ്ത് ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടു. താക്കോലുമായി എത്തിയ ശേഷം പ്രവീൺ പോലീസിൽ കീഴടങ്ങി. കുറ്റസമ്മതവും നടത്തി.

Tags
Back to top button