അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷം പങ്ക് വച്ച് പ്രിയഗായിക ശ്രേയ ഘോഷാൽ!
ശ്രേയാദിത്യ എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം വൈറൽ ആകുന്നത്

മുംബൈ:അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് പ്രിയഗായിക ശ്രേയ ഘോഷാൽ. കുഞ്ഞുവയറിൽ കൈവച്ചു നിൽക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം പങ്ക് വച്ചത്.ശ്രേയാദിത്യ എന്ന ഹാഷ് ടാഗോടുകൂടിയാണ് ചിത്രം വൈറൽ ആകുന്നത്!!

ജീവിതത്തിന്റെ പുതിയ അദ്ധ്യത്തിലേക്ക് കടക്കുമ്പോൾ, ഈ വാർത്ത നിങ്ങൾ എല്ലാവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ് എന്ന ക്യാപ്ഷനോടെയാണ് ശ്രേയ ചിത്രങ്ങൾ പങ്ക് വച്ചത്.
പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് 2015 ഫെബ്രുവരിയിൽ ശൈലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടക്കുന്നത്.
എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്നോളജീസ്, ഹിപ്മാസ്ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് .
സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കുകയായിരുന്നു ശ്രേയ.