പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് നഗരസഭ.

കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇന്ന് കൈമാറി.

തിരുവനന്തപുരത്ത് പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇന്ന് കൈമാറി. തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ പൂജപ്പുര മഹിളാ മന്ദിരത്തിൽ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. അമ്മയ്ക്ക് സൗകര്യമുള്ള സ്ഥലത്ത് നഗരസഭ ജോലി നൽകും. കൈതമുക്ക് കോളനിയിലെ ബാക്കിയുള്ള 12 കുടുംബങ്ങളെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

കുടുംബത്തിന് പട്ടിണിയുള്ളതായി അറിയില്ലായിരുന്നുവെന്നും കുടുംബപ്രശ്നമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും കൗൺസിലർ കോമളവല്ലി പറഞ്ഞു. കൗൺസിലർ എന്ന നിലയിൽ ഇതിൽ ഇടപെട്ടിട്ടുണ്ടെന്നും കോമളവല്ലി പറഞ്ഞു. മണ്ണ് വാരി തിന്ന സംഭവം കൃത്യമായി അറിയില്ലെന്നും അംഗനവാടിയിൽ നിന്നടക്കം ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടായിരുന്നുവെന്നും കൗൺസിലർ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button