സംസ്ഥാനം (State)

ബിന്ദു അമ്മിണിക്കെതിരായ മുളക് സ്പ്രേ ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

സംഭവത്തിൽ ഡി.ജി.പിയോട് കമ്മീഷൻ വിശദീകരണം തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിന്ദു അമ്മിണിക്കെതിരായ മുളക് സ്പ്രേ ആക്രമണത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഡി.ജി.പിയോട് കമ്മീഷൻ വിശദീകരണം തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ബിന്ദു അമ്മിണിക്കെതിരെ കൊച്ചി കമ്മിഷണർ ഓഫീസ് പരിസരത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ശബരിമല സന്ദർശിക്കാനെത്തിയ ഭൂ മാതാവ് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേർന്ന ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് പത്മനാഭൻ മുളക് സ്പ്രേ ചെയ്യുകയായിരുന്നു.

Tags
Back to top button