രാഷ്ട്രീയം (Politics)

കേരളത്തിൽ ഇടത് മുന്നണിയിൽതന്നെ നിൽക്കുമെന്ന നിലപാടുമായി എൻ.സി.പി കേരള ഘടകം.

ഇടതുമുന്നണിക്കൊപ്പം തുടരുമെന്നും മഹാരാഷ്ട്രയിലെ തീരുമാനം എൻ.സി.പിയുടേതല്ലെന്നും നേതൃത്വം വ്യക്തമാക്കി

സംസ്ഥാനത്ത് ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന നിലപാടുമായി എൻ.സി.പി കേരള ഘടകം. കേരളത്തിൽ ഒപ്പം നിൽക്കുമെന്ന് പറയുമ്പോഴും ശരത്പവാറിന്റെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നാണ് ഇടത് മുന്നണി നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, എൻ.സി.പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.

കൂറുമാറിയ എം.എൽ.എമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി അറിയിച്ചു. ഇടതുമുന്നണിക്കൊപ്പം തുടരുമെന്നും മഹാരാഷ്ട്രയിലെ തീരുമാനം എൻ.സി.പിയുടേതല്ലെന്നും നേതൃത്വം വ്യക്തമാക്കി. ബി.ജെ.പി-എൻ.സി.പി ബന്ധത്തിൽ സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും എൻ.സി.പി വ്യക്തമാക്കി.

Tags
Back to top button