ദേശീയം (National)

ദസറ ആഘോഷങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മാത്രം വിറ്റഴിഞ്ഞ ബെൻസുകളുടെ എണ്ണം 200-ൽ അധികം

ഗുജറാത്ത് മുംബൈ മാർക്കറ്റുകളിൽ മാത്രമാണ് ഇത്രയധികം കാറുകൾ വിറ്റ് പോയത്

മുംബൈ: നവരാത്രി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മാത്രം വിറ്റഴിഞ്ഞ ബെൻസുകളുടെ എണ്ണം 200-ൽ അധികമാണ്. അതും ഗുജറാത്ത് മുംബൈ മാര്ക്കറ്റുകളിൽ മാത്രമാണ് ഇത്രയധികം കാറുകൾ വിറ്റ് പോയതെന്നതും എടുത്ത് പറയണം. ആഢംബരത്തിന്റെ മറുപേരായ മെഴ്സിഡസ് ബെൻസിന്റെ ആവശ്യക്കാരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിക്കുകയാണെന്ന് പറയാം.

ചൊവ്വാഴ്ച മാത്രമാണ് ബെൻസിന്റെ 200-ൽ അധികം കാറുകൾ രാജ്യത്തിന്റെ രണ്ടു നഗരങ്ങൽ മാത്രം വിറ്റഴിച്ചത്. മുംബൈയിൽ മാത്രം 125 ബെൻസ് കാറുകളാണ് വിറ്റഴിഞ്ഞത്. ഇന്ത്യയിൽ ബെൻസിന്റെ ഉയർന്ന വിൽപ്പനയാണിതെന്ന് കമ്പനി പറഞ്ഞു. ഗുജറാത്തിൽ 74 കാറുകൾ ഉപയോക്താക്കളിലേക്കെത്തി.

ബെൻസിന്റെ സി ക്ലാസ് ഈ ക്ലാസ് മോഡലുകളാണ് ഏറ്റവും അധികം വിറ്റ് പോയത്. സ്പോർട്സ് കാറുകളായ ജി.എൽ.സി വിഭാഗങ്ങൾക്കും ആവശ്യക്കാരുണ്ടായിരുന്നു. അതേസമയം ഇന്ത്യയിൽ മാരുതി സുസുക്കി കാറുകളുടെ ഉത്പാദനം 17.48 ശതമാനമായി കുറച്ചു. കഴിഞ്ഞ മാസം മുതലാണ് കമ്പനി ഉത്പാതനം കുറച്ചത്.

Tags
Back to top button