കുറ്റകൃത്യം (Crime)ദേശീയം (National)

പോലീസ് കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു.

ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അന്വേഷിക്കാൻ സ്ഥലത്ത് എത്തിയ മുഹമ്മദ് ഖനിയെ വാക്ക് തർക്കത്തിനിടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു.

ജയ്പൂർ: രജ്സമന്ത് ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി ഇടപാട് സംബന്ധിച്ച വിഷയം അന്വേഷിക്കാൻ എത്തിയ പൊലീസ്കോൺസ്റ്റബിളിനെ തർക്കത്തിനിടെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു.

അന്വേഷണത്തിന് ശേഷം തന്റെ ബൈക്കിൽ മടങ്ങുകയായിരുന്ന ഇയാളെ നാലഞ്ചു പേർ ചേർന്ന് തടഞ്ഞു നിർത്തിയ ശേഷം മർദ്ദിക്കുകയായിരുന്നു. കമ്പുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം.

മർദ്ദനത്തിൽ ഖനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അടുത്തുള്ള കമ്യൂണിറ്റി ഹെല്ത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.

രാജസ്ഥാനിൽ നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.

ജാർഖണ്ഡിൽ ഒരുമാസം മുമ്പ് 24 കാരനെ ആൾക്കൂട്ടം ആക്രമിച്ച് കൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് മറ്റൊരു ആൾക്കൂട്ട ആക്രമണംകൂടി നടന്നിരിക്കുന്നത്.

Tags
Back to top button