ലൈംഗിക പീഡന പരാതിയിൽ ബിനോയി കോടിയേരിക്കെതിരേ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും.

യുവതി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ലൈംഗിക പീഡന പരാതിയിൽ ബിനോയി കോടിയേരിക്കെതിരേ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. യുവതി സമർപ്പിച്ച രേഖകൾ വ്യാജമല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ബിനോയി കോടിയേരിക്കെതിരെ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണമാണ് പൂർത്തിയായത്. യുവതി പരാതിക്കൊപ്പം സമർപ്പിച്ച രേഖകൾ പോലീസ് പരിശോധിച്ചു. രേഖകൾ വ്യാജമല്ലെന്നാണ് കണ്ടെത്തൽ. വിമാനടിക്കറ്റോ ഫോട്ടോകളോ വ്യാജമായി ഉണ്ടാക്കിയവയല്ല.

ബാങ്ക് രേഖകളിലും ഇരുവരും തമ്മിലുള്ള ഇടപാടുകൾ വ്യക്തമാണ്. മൊബൈൽ രേഖകളുടെ പരിശോധനയും യുവതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസ് തീരുമാനം. ബിനോയ് കോടിയേരിക്കെതിരായ കുറ്റപത്രം ഉന്നത പോലീസ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഈ മാസം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. ഡി.എൻ.എ പരിശോധനാ ഫലം നേരിട്ട് ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതിനാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിക്കേണ്ട സാഹചര്യമില്ല.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button