സംസ്ഥാനം (State)

പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് പ്രോജക്ട്സിനെ സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തും

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു നിർമാണവും ആർ.ഡി.എസിനു നൽകേണ്ടതില്ലെന്നാണ് തീരുമാനം.

പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് പ്രോജക്ട്സിനെ സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തും. ഇതിനുള്ള നടപടികളെടുക്കാൻ സർക്കാർ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനു നിർദേശം നൽകി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരു നിർമാണവും ആർ.ഡി.എസിനു ന ൽകേണ്ടതില്ലെന്നാണ് തീരുമാനം.

പാലാരിവട്ടം പാലത്തിന്റെ നിർമാണം ആർ.ഡി.എസ് പ്രോജക്ടാണ് നടത്തിയത്. അഴിമതിയും ഗുരുതരക്രമക്കേടുകളും കാരണം പാലം ഉപയോഗശൂന്യമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആർ.ഡി.എസ് പ്രോജക്ടിനു കേരളത്തിൽ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരോ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളോ നിർമിക്കുന്ന പദ്ധതികളുടെ കരാർ ആർ.ഡി.എസിനു നൽകില്ല. ഇവർക്ക് ടെണ്ടറിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ടാകും.

ഇതിനുള്ള നടപടികളെടുക്കാൻ സർക്കാർ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനു നിർദേശം നൽകി. ആർ.ഡി.എസ് പ്രോജക്ട് ഇപ്പോൾ കരാർ ഒപ്പിട്ടിരിക്കുന്നത് ആർ.ബി.ഡി.സിയുമായി ചേർന്നാണ്. ദേശീയപാത അതോറിറ്റിയേയും കെ.എസ്.ടി.പിയേയും ഇക്കാര്യം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കെ.എസ്.ടി.പി പദ്ധതിയിൽ നിന്നും ആർ.ഡി.എസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കരിമ്പട്ടികയിൽപ്പെടാത്തതിനാൽ ഒഴിവാക്കാനാകില്ലെന്നായിരുന്നു ലോബാങ്കിന്റെ നിലപാട്.
കരിമ്പട്ടികയിൽപ്പെടുത്തുന്നതോടെ ലോബാങ്കിന്റെ ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്നും ആർ.ഡി.എസ് പുറത്താകും. പുനലൂർ മൂവാറ്റുപുഴ കെ.എസ്.ടി.പി പാതയിലെ പുനലൂർ കോന്നി റീച്ചിന്റെ 226 കോടിയുടെ കരാറും സർക്കാരിടപെട്ട് ആർ.ഡി.എസിനു നൽകുന്നത് ഒഴിവാക്കിയിരുന്നു.

Tags
Back to top button