ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു.

നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു.

കൊടുങ്ങല്ലൂർ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷഷന് തെക്കുവശം സർവ്വീസ് റോഡിലാണ് സംഭവം.

ഗൗരിശങ്കർ ജംഗ്ഷഷൻ കടന്നു വന്ന കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാൾ മരിച്ചിരുന്നു.

അപകടത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളിൽ നിന്ന് പെട്രോൾ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button