എൻ.സി.പിയെയും കോൺഗ്രസിനെയും സർക്കാരിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് ശിവസേന

എൻ.സി.പിയും ശിവസേനയും സർക്കാരിന്റെ ഭാഗമാകുകയും കോൺഗ്രസ് പുറത്തു നിന്ന് പിന്തുണക്കുകയും ചെയ്യുക എന്ന തരത്തിലാണ് ചർച്ചകൾ.

മഹാരാഷ്ട്രയിൽ കോൺഗ്രസിനെയും എൻ.സി.പിയെയും സർക്കാരിന്റെ ഭാഗമാക്കാൻ തിരക്കിട്ട ചർച്ചകളുമായി ശിവസേന. എൻ.സി.പി അധ്യക്ഷൻ ശരത് പവാറിനെ കേന്ദ്രികരിച്ചാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ നാളെ എട്ടു മണി വരെയാണ് ബി.ജെ.പിക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്.

കോൺഗ്രസ് മഹാരാഷ്ട്രക്ക് ശത്രുവല്ലെന്നും പാർട്ടികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നുമായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഇന്നത്തേ പ്രതികരണം. എൻ.സി.പിയെയും കോൺഗ്രസിനെയും സർക്കാരിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവമാക്കിയിരിക്കെയാണ് റാവ്ത്തിന്റെ പ്രതികരണം. എൻ.സി.പിയും ശിവസേനയും സർക്കാരിന്റെ ഭാഗമാകുകയും കോൺഗ്രസ് പുറത്തു നിന്ന് പിന്തുണക്കുകയും ചെയ്യുക എന്ന തരത്തിലാണ് ചർച്ചകൾ.

ശിവസേനയെ പിന്തുണക്കണമെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ. ഭരണ പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തിൽ പവാർ ഇടപെടുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ 25 എം.എൽ.എമാരുടെ കുറവാണ് ബി.ജെ.പിക്കുള്ളത്. മറ്റു പാർട്ടികളിലെ എം.എൽ.എമാരെ അടർത്തി എടുക്കാൻ ബി.ജെ.പി ശ്രമിക്കുമ്മെന്നതിനാൽ ജാഗ്രതയോടെയാണ് നേതാക്കൾ സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button