കുറ്റകൃത്യം (Crime)

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു

ബോംബ് സ്ക്വാഡ് എസ്.ഐയെയാണ് സസ്പെൻഡ് ചെയ്തത്.

തിരുവനന്തപുരം പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച എസ്.ഐയെ സസ്പെൻഡ് ചെയ്തു. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കേസെടുത്തത് മുതൽ സജീവ് കുമാർ ഒളിവിലാണ്.

സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂർക്കട പോലീസ് കേസെടുത്തത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഇന്റലിജൻസ് മേധാവി സജീവ് കുമാറിനെ സസ്പെൻഡ് ചെയ്തത്. പേരൂർക്കട എസ്.എ.പി ക്വാർട്ടേഴ്സ് റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് സജീവ് കുമാർ. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ സജീവ് കുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് വിശദീകരണം.

അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എസ്.ഐയുടെ വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. പിന്നീട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തത്.

Tags
Back to top button