വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.

പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായതുകൊണ്ട് തുടരന്വേഷണവും തുടർവിചാരണയും അനിവാര്യമാണെന്നാണ് സർക്കാർ ഹർജിയിൽ വിശദീകരിക്കുന്നത്.

കൊച്ചി: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി, പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായി. അതുകൊണ്ട് തന്നെ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണെന്നാണ് സർക്കാർ ഹർജിയിൽ വിശദീകരിക്കുന്നത്. വാളയാറിൽ സഹോദരികളായ പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധിയ്ക്കെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്.

പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളിലെ അന്വേഷണത്തിലും കേസ് നടത്തിപ്പിലുമുണ്ടായ ഗുരുതരമായ വീഴ്ചകൾ തുറന്നു കാട്ടിയാണ് അപ്പീൽ നൽകിയത്. ആദ്യ പെൺകുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. എന്നാൽ ഈ ദിശയിലേക്ക് അന്വേഷണം നീങ്ങിയില്ല. അന്വേഷണത്തിലെ ഈ വീഴ്ചയാണ് രണ്ടാം പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയത്.

രണ്ടാം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജൻ സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കി പെൺകുട്ടിയുടേത് കൊലപാതകമെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടായില്ല. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പോലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button