സംസ്ഥാനം (State)

പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ

പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ

പ്ലാസ്റ്റിക്ക് നിരോധന സമയപരിധി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ. ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ചെറുകിട വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് കോഴിക്കോട് പറഞ്ഞു.

എണ്ണ, കുടിവെള്ള, ഡിറ്റർജൻ്റ് മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ഗുരുതരമായി ബാധിക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് അസോസിയേഷന്റെ തീരുമാനം.

ദിവസങ്ങൾക്കു മുൻപാണ് സംസ്ഥാനത്ത് ഒത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. ക്യാരി ബാഗുകൾ, പാത്രങ്ങൾ, സ്പൂൺ, 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയാണ് നിരോധിക്കുക. ജനുവരി ഒന്ന് മുതൽ നിരോധനം നിലവിൽ വരും.

Tags
Back to top button