ദേശീയം (National)

ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ആക്രമിച്ച അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പോലീസുകാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പരുക്കേറ്റ പോലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും. അക്രമം നടത്തിയ അഭിഭാഷകർക്കെതിരെ നടപടിയുണ്ടാകും.

സമരം നടത്തിയ പോലീസുകാരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുകാർക്കെതിരായ അക്രമം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പരുക്കേറ്റ പോലീസുകാർക്കായി നീതി പൂർവമായ നടപടികൾ കൈക്കൊള്ളുമെന്നും കമ്മീഷണർ സമരക്കാർക്ക് ഉറപ്പു നൽകി.

പോലീസുകാരുടെ സസ്പെൻഷനും സ്ഥലംമാറ്റവും റദ്ദാക്കുക, പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യുക, പരുക്കേറ്റ പോലീസുകാർക്ക് നഷ്ടപരിഹാരം നൽകുക, അഭിഭാഷകരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് പിൻവലിക്കുക, അക്രമികളായ അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കുക തുടങ്ങി അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പോലീസുകാർ സമരം നടത്തിയത്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, ബിഹാർ പോലീസ് അസോസിയേഷനുകൾ രംഗത്തുവന്നിരുന്നു.

Tags
Back to top button