സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു.

ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഭീൽ ജോൺസണാണ് മരിച്ചത്.

അത്ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലയ്ക്ക് പരുക്കേറ്റ വിദ്യാർഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശി അഭീൽ ജോൺസണാണ് മരിച്ചത്.

ഹാമർ ത്രോ മത്സരം നടക്കുന്നതിനു സമീപത്തുതന്നെ ജാവലിൻ ത്രോ മത്സരവും നടന്നിരുന്നു. ജാവലിൻ മത്സരം കണ്ടുനിന്ന അഭീലിന്റെ തലയിൽ ഹാമർ പറന്നു വന്നിടിക്കുകയായിരുന്നു.

തലയോട്ടി പൊട്ടിച്ചിതറി തലച്ചോർ ഉള്ളിലേക്ക് അമർന്ന നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയകൾ ചെയ്തിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.

സംസ്ഥാന ജൂണിയർ മീറ്റിൽ വളന്റിയറായിരുന്നു അഭീൽ, പാലാ സെന്റ് തോമസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

Back to top button