സംസ്ഥാനം (State)

ശബരിമലയിലെ യുവതീപ്രവേശന വിഷയം; സർക്കാരിന്റെ നിലപാടു മാറ്റത്തിൽ താക്കീതുമായി പുന്നല ശ്രീകുമാർ.

ശബരിമല വിഷയത്തിലടക്കമുള്ള പരിഷ്കരണ ആശയങ്ങളെ സർക്കാർ കൈയൊഴിഞ്ഞാൽ സമിതിയിൽ നിന്നിട്ട് കാര്യമില്ലെന്ന് പുന്നല ശ്രീകുമാർ.

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ സർക്കാരിന്റെ നിലപാടു മാറ്റത്തിൽ താക്കീതുമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. ശബരിമല വിഷയത്തിലടക്കമുള്ള പരിഷ്കരണ ആശയങ്ങളെ സർക്കാർ കൈയൊഴിഞ്ഞാൽ സമിതിയിൽ നിന്നിട്ട് കാര്യമില്ലെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു. നവോത്ഥാന ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കെ.പി.എം.എസിനു അറിയാമെന്നും ഇതിനു സർക്കാരിന്റെ പിന്തുണ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപിത നിലപാടിൽ നിന്നും പിന്നോട്ട് പേകാൻ സർക്കാരിനു കഴിയില്ല. മറിച്ചായാൽ സർക്കാർ മുന്നോട്ടുവച്ച ആശയങ്ങളെ വിശ്വാസത്തിലെടുക്കാൻ സമൂഹത്തിനു ബുദ്ധിമുട്ടാകും. ശബരിമല വിഷയത്തിലടക്കം പരിഷ്കരണത്തിന്റേതായ ആശയങ്ങളെ സർക്കാർ കൈയൊഴിയുന്നുവെങ്കിൽ സമിതിയിൽ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Back to top button