അയോധ്യ വിധിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ്

സുന്നി വഖ്അഫ് ബോർഡ് ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനം അതാണെന്ന് വഖഫ് ബോർഡ് അംഗം അബ്ദുൾ റസാഖ് ഖാൻ പറഞ്ഞു

അയോധ്യ വിധിക്കെതിരെ സുപ്രീംകോടതിയിൽ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖ്അഫ് ബോർഡ് തീരുമാനിച്ചു. സുന്നി വഖ്അഫ് ബോർഡ് ചേർന്ന യോഗത്തിൽ ഭൂരിപക്ഷ തീരുമാനം അതാണെന്ന് വഖഫ് ബോർഡ് അംഗം അബ്ദുൾ റസാഖ് ഖാൻ പറഞ്ഞു. ശബാന അസ്മി, നസ്റുദ്ദീൻ ഷാ അടക്കമുള്ള നൂറോളം മുസ്ലിം വ്യക്തിത്വങ്ങളും അയോധ്യ കേസിൽ പുനപരിശോധന ഹർജി നൽകേണ്ടെന്ന് ആവശ്യപ്പെട്ടു.

സുന്നി വഖഫ് ബോർഡിന്റെ യോഗത്തിൽ ആറ് അംഗങ്ങൾ പുനഃപരിശോധന ഹർജി നൽകേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ ഭൂരിപക്ഷ നിലപാട് എന്ന നിലയിൽ ഹർജി നൽകുന്നില്ലെന്ന് ബോർഡ് തീരുമാനിച്ചു.

പതിറ്റാണ്ടുകൾ നീണ്ട നിയമ വ്യവഹാരം ഇനിയും നീട്ടിക്കൊണ്ട് പോകുന്നത് മുസ്ലീം സമുദായത്തിന് ഗുണം ചെയ്യില്ലെന്ന് ചൂണ്ടി കാട്ടിയാണ് ശബാന അസ്മി അടക്കമുള്ളവർ പുനഃപരിശോധന ഹർജി നൽകരുതെന്ന് ആവശ്യപെട്ടത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button