ദേശീയം (National)

മഹാരാഷ്ട്രയിൽ നാളെ വൈകിട്ട് 5 മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി.

ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ. ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാരിനിത് വലിയ വെല്ലുവിളിയാണ്.

നാളെ വൈകുന്നേരം അഞ്ച് മണിയോട് കൂടി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എം.എൽ.എമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും കോടതി.

ഇന്നലെ നടന്ന വാദത്തിൽ വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തിലാണ് കോൺഗ്രസിനും എൻ.സി.പിക്കും ശിവസേനയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകർ ഉറച്ച് നിന്നിരുന്നത്. വിശ്വാസവോട്ടിന് 14 ദിവസത്തെ സമയം വേണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിരുന്നു.

Tags
Back to top button