മോഷണക്കേസിൽ റിമാൻഡിലായ പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് മർദനത്തിലാണ് പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.

മീനങ്ങാടി: മോഷണക്കേസിൽ റിമാൻഡിലായ പ്രതിയെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുച്ചോല മാവാടി വീട്ടിൽ അജേഷിനെ (35) ആണ് എം.ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്.

മീനങ്ങാടി പോലീസാണ് ഇൻവെർട്ടറിന്റെ ബാറ്ററി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി അജേഷിനെ അറസ്റ്റ് ചെയ്തത്. ബാറ്ററി മോഷണ സംഘത്തിലെ നാല് പേരെ പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം നൽകിയ മൊഴിയനുസരിച്ചാണ് അജേഷിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ അജേഷിനെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചിരുന്നു. എന്നാൽ പിറ്റേന്നു തന്നെ അവശനായ ഇയാളെ ജയിൽ അധികൃതർ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് അജേഷിന് ഒരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. ഇപ്പോൾ തലയ്ക്കും അടിവയറിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സ്കാനിങ് റിപ്പോർട്ടിലുള്ളത്. കോടതിയിൽ ഹാജരാക്കിയ ശേഷം അജേഷിനെ ജയിലിലേക്ക് കൊണ്ടുപോകുംവഴി പോലീസ് മർദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button