കോഴിക്കോട്ടെ യു.എ.പി.എ അറസ്റ്റിൽ സി.പി.എമ്മിലെ ഭിന്നത രൂക്ഷമാകുന്നു.

പോലീസിനു മേൽ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയുടെ നേർക്കാണ് പരോക്ഷമായെങ്കിലും വിമർശനങ്ങൾ നീളുന്നത്

കോഴിക്കോട്ടെ യു.എ.പി.എ അറസ്റ്റിൽ സി.പി. എമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പോലീസിനു മേൽ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയുടെ നേർക്കാണ് പരോക്ഷമായെങ്കിലും വിമർശനങ്ങൾ നീളുന്നത്. പോലീസ് നടപടിയെ പാടെ തള്ളിക്കളയുകയാണ് പ്രാദേശിക തലം മുതലുള്ള സി.പി.ഐ.എം നേതാക്കൾ.

പോലീസിനെ ന്യായീകരിക്കാനാവില്ലെന്നാണ് എ. വിജയരാഘവന്റെ നിലപാട്. സർക്കാർ നയം അനുസരിച്ചല്ല പോലീസ് ഇടപെടലെന്ന് മറ്റ് നേതാക്കളും വിമർശിക്കുന്നു. ഉചിതമായ സമയത്ത് മുഖ്യമന്ത്രി നിലപാട് പറയുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പോലീസിനെ തള്ളുമ്പോഴും അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം പരിശോധിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കി. പന്തീരങ്കാവിലെ അറസ്റ്റിൽ പോലീസിനെതിരെ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി വിമർശനവുമായി രംഗത്തെത്തി.

സംഭവത്തിൽ ആഷിക് അബു ഉൾപ്പെടെ പാർട്ടി സഹയാത്രികരും സർക്കാരിനെതിരെ തിരിഞ്ഞു. സർക്കാരിന് പോലീസിൽ നിയന്ത്രണമില്ലെന്നതാണ് വാളയാർ കേസിലും മാവോയിസ്റ്റ് വേട്ടയിലുമുൾപ്പെടെ തെളിയിക്കുന്നതെന്ന് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags
Back to top button