വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ഉറപ്പിച്ച ശേഷമാണ് യു.എ.പി.എ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ്. മാവോയിസ്റ്റ് ബന്ധം തെളിയിക്കാൻ ശക്തമായ രേഖകളുണ്ട്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം ഉറപ്പിച്ച ശേഷമാണ് യു.എ.പി.എ ചുമത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പോലീസ് പറയുന്നത്. പോലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കുകയാണെന്നായിരുന്നു അലന്റേയും താഹയുടേയും പ്രതികരണം. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button