രാഷ്ട്രീയം (Politics)

അരൂരിലെ വോട്ടർപട്ടികയിൽ 12,000 ത്തോളം ഇരട്ടവോട്ടർമാരുണ്ടെന്ന് യു.ഡി.എഫ്

വോട്ടെടുപ്പിൽ ക്രമക്കേട് ലക്ഷ്യംവച്ച് ഇടതുമുന്നണി മുൻകൂട്ടി പ്രവർത്തിച്ചുവെന്ന് യു.ഡി.എഫ്

അരൂരിലെ വോട്ടർ പട്ടികയിൽ 12,000 ത്തോളം ഇരട്ടവോട്ടർമാരുണ്ടെന്ന് യു.ഡി.എഫിന്റെ ആരോപണം. വോട്ടെടുപ്പിൽ ക്രമക്കേട് ലക്ഷ്യംവച്ച് ഇടതുമുന്നണി മുൻകൂട്ടി പ്രവർത്തിച്ചുവെന്ന് ആക്ഷേപിച്ചാണ് യു.ഡി.എഫ് വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ചൂണ്ടിക്കാണിക്കുന്നത്. 183 ബൂത്തുകളുള്ള മണ്ഡലത്തിൽ മിക്കയിടത്തും ഇങ്ങനെ സംഭവിച്ചിട്ടുള്ളത് ആയി കാണുന്നു.

24 ാം നമ്പർ ബൂത്തിലെ വോട്ടർമാരിൽ എണ്ണൂറ്റി നാലാമത്തെ വോട്ടർ ചിപ്പി ജോസഫ് ആണ്. അതേ പട്ടികയിൽ 1228 ാമത്തെ വോട്ടറായി വീണ്ടും അതേ ആൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുപത്തിയാറാം ബൂത്തിൽ 135 ാമത്തെ വോട്ടറും 136 ാമത്തെ വോട്ടറും ഒരാൾ തന്നെ. ഫോട്ടോകൾ ഒരാളുടെ തന്നെ ആണെങ്കിലും വ്യത്യസ്ത കാലയളവിൽ എടുത്തിട്ടുള്ളതാണ്

ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷണർ ഫലപ്രദമായി അന്വേഷിക്കണമെന്നും നീതിപൂർവകമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. 1.9 ലക്ഷം വോട്ടർമാരിൽ 12,000 പേരുകൾ ആവർത്തിക്കപ്പെട്ടതായാണ് യു.ഡി.എഫ് വിമർശനം.

Tags
Back to top button