അന്തദേശീയം (International)

2022വരെ യുദ്ധം തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായി യെമൻ മാറുമെന്ന് ഐക്യരാഷ്ട്രസഭ

75 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ ദാരിദ്ര്യനിരക്കെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു.

യുദ്ധം തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായി യെമൻ മാറുമെന്ന് ഐക്യരാഷ്ട്ര സഭ. 75 ശതമാനമാണ് രാജ്യത്തെ ഇപ്പോഴത്തെ ദാരിദ്ര്യനിരക്കെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 2014 ലെ കണക്കുകളെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

2022വരെ യുദ്ധം തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായി യെമൻ മാറുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി റിപ്പോർട്ട് പ്രകാരം രാജ്യത്തെ 75 ശതമാനം പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഇതിൽത്തന്നെ 65 ശതമാനം തീർത്തും ദരിദ്രരാണ്. 2014ൽ 47 ശതമാനമായിരുന്നു യെമനിലെ ദാരിദ്ര്യനിരക്ക്.

ഇപ്പോഴത്തെ സ്ഥിതിയിൽ 2019 അവസാനിക്കുമ്പോൾ ഇത് 80 ശതമാനത്തിനടുത്തെത്തും. യുദ്ധമാണ് യെമനെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി. നേരത്തേ ഏറ്റവും രൂക്ഷമായ മാനുഷിക പ്രതിസന്ധി നിലനിൽക്കുന്ന രാജ്യമാണ് യെമനെന്ന് ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തിയിരുന്നു. ഏറ്റവും വലിയ വികസന മുരടിപ്പ് നേരിടുന്ന രാജ്യവും യെമനാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ.

2014ൽ ഹൂതി വിമതർ സിറിയൻ തലസ്ഥാനമായ സനാ കയ്യടിക്കിയതോടെയാണ് രാജ്യം ഗുരുതര പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ പ്രവർത്തിക്കുന്നത്. സൗദിയുടെ നേതൃത്വത്തിൽ ഹൂതികൾക്കെതിരെ യുദ്ധമാരംഭിച്ചതോടെ മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായി. പതിനായിരക്കണക്കിന് പേരാണ് യെമനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിലേറെയും സാധാരണ ജനങ്ങളാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിനാളുകളാണ് സിറിയയിൽ നിന്ന് പലായനം ചെയ്തത്.

Tags
Back to top button