യു.എ.പി.എ കേസ്; പ്രവർത്തകരുടെ ജാമ്യാപേക്ഷ നിരസിക്കാൻ പോലീസ് ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും.

അലൻ ശുഹൈബിനും, താഹ ഫസലിനും എതിരെ കൂടുതൽ തെളിവുകളുമായാണ് പോലീസ് ഹൈക്കോടതിയെ സമീപിക്കുന്നത്.

യു.എ.പിഎ കേസിൽ സി.പി.ഐ.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ നിരസിക്കാൻ പോലീസ് ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും. കോഴിക്കോട് ജില്ലാ സെഷൻസ് കേടതിയുടെ വിധിപ്പകർപ്പുൾപ്പെടെയുള്ള രേഖകളുമായിട്ടാണ് പോലീസ് ഹൈക്കോടതിയെ സമീപിക്കുക. കൂടാതെ ഡിജിറ്റൽ രേഖകളും പോലീസ് കോടതിയിൽ ഹാജരാക്കും.

കസ്റ്റഡിയിൽ കഴിയുന്ന അലൻ ശുഹൈബിനും, റിമാൻഡിൽ കഴിയുന്ന താഹ ഫസലിനും എതിരെ കൂടുതൽ തെളിവുകളുമായാണ് പോലീസ് ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ സംഘം ഈ വിഷയത്തിൽ വിശദമായ നിയമോപദേശം തേടി. ഇരുവരും അർബൻ മാവേയിസ്റ്റുകളാണ് എന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉൾപ്പടെയുള്ള ആഭ്യന്തരവകുപ്പിന്റെ രേഖകൾ ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.

2016 ൽ തണ്ടർബോൾട്ട് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കുപ്പുദേവരാജന്റേയും, അജിതയുടെയും ശവസംസ്കാര ചടങ്ങിലും, അനുസ്മരണ പരിപാടികളിലും പങ്കെടുത്ത ഫോട്ടോയും പോലീസ് കോടതിയിൽ ഹാജരാക്കും. ഇതിന് പുറമെ ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകൾ, ഇവർ പങ്കെടുത്ത വിവിധ പരിപാടികളിലെ ഫോട്ടോ എന്നിവയും പോലീസ് കോടതിയിൽ സമർപ്പിക്കും. കൂടാതെ ഇരുവരുടെയും വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പ്രാഥമിക റിപ്പോർട്ടും പോലീസ് കോടതിയിൽ ഹാജരാക്കും .

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button