സംസ്ഥാനം (State)

കാസർഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്നതിനിടെ വേദിയും പന്തലും തകർന്നു

കൊളത്തൂർ ഗവ ഹൈസ്കൂളിലാണ് സംഭവം

കാസർഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂർ ഗവ ഹൈസ്കൂളിൽ വേദി തകർന്നുവീണു. മത്സരം നടക്കുന്നതിനിടെയാണ് സംഭവം. സംസ്കൃതോത്സവം നടക്കുന്നതിനിടെയാണ് വേദിയും പന്തലും തകർന്നുവീണത്.

കൊളത്തൂർ മേഖലയിൽ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതിനിടെയാണ് വേദി തകർന്നുവീണത്. ഇതൊടൊപ്പം സദസിനായി തയ്യാറാക്കിയ പന്തലും തകർന്നു വീണു.

അപകടത്തിൽ അധ്യാപകരിൽ ഒരാൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. പന്തലിൽ ഉണ്ടായിരുന്നവർ അപകട സാധ്യത മനസിലാക്കി ഓടിരക്ഷപ്പെട്ടതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

Tags
Back to top button