രാഷ്ട്രീയം (Politics)

കോന്നിയിലേയും വട്ടിയൂർക്കാവിലേയും വിജയം മതനിരപേക്ഷ നിലപാടിന് ലഭിച്ച അംഗീകാരമെന്ന് കാനം രാജേന്ദ്രൻ

ജാതി മത സംഘടനകൾക്ക് ജനാധിപത്യത്തെ ഹൈജാക് ചെയ്യാൻ കഴിയില്ലെന്നും കാനം രാജേന്ദ്രൻ

കോന്നിയിലേയും വട്ടിയൂർക്കാവിലേയും വിജയം മതനിരപേക്ഷ നിലപാടിന് ലഭിച്ച അംഗീകാരമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജാതി, മതം, സമുദായം എന്നിവ പറഞ്ഞ് എതിരാളികൾ വോട്ടു പിടിച്ചു. ജാതി മത സംഘടനകൾക്ക് ജനാധിപത്യത്തെ ഹൈജാക് ചെയ്യാൻ കഴിയില്ലെന്ന് തെളിഞ്ഞുവെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. രാഷ്ട്രീയത്തിലേക്കുള്ള ജാതിമത ശക്തികളുടെ കടന്നു കയറ്റം ജനം എതിർക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ആർ.എസ്.എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഇതോടെ വ്യക്തമായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

Tags
Back to top button