സംസ്ഥാനം (State)

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

നങ്ങ്യാർകുളങ്ങരയിലാണ് സംഭവം. രൂപേഷ് എന്നയാളാണ് മരിച്ചത്.

ആലപ്പുഴയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നങ്ങ്യാർകുളങ്ങരയിലാണ് സംഭവം. രൂപേഷ് എന്നയാളാണ് മരിച്ചത്.

സുഹൃത്തിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

രൂപേഷ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷിക്കും.

Tags
Back to top button