ചെങ്ങന്നൂരിലെ മദ്യശാലയിൽ കാവൽക്കാരെ മർദ്ദിച്ച് അവശരാക്കി മോഷണം.

രണ്ടുപേര് ചേർന്ന് നടത്തിയ മോഷണത്തിൽ പ്രതികൾക്ക് കൊണ്ടുപോകനായത് വിലകുറഞ്ഞ അഞ്ച് കുപ്പി മദ്യം മാത്രമെന്ന് പൊലീസ് വ്യക്തമാക്കി.

ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പാലച്ചുവടുള്ള മദ്യശാലയിൽ കാവൽക്കാരെ മർദ്ദിച്ച് അവശരാക്കി മോഷണം. രണ്ടുപേര് ചേർന്ന് നടത്തിയ മോഷണത്തിൽ പ്രതികൾക്ക് കൊണ്ടുപോകനായത് വിലകുറഞ്ഞ അഞ്ച് കുപ്പി മദ്യം മാത്രമെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിൽ മദ്യശാലയിലെ ജീവനക്കാരായ നൂറനാട് സ്വദേശി സുരേഷ് (47), ചെന്നിത്തല സ്വദേശി സുധാകരൻ (58) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഷണം നടത്തിയതിനുശേഷം പ്രതികളിരുവരും ജീവനക്കാരുടെ ബൈക്കുമായി മുങ്ങി. മാവേലിക്കരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഈ ബൈക്ക് പൊലീസ് കണ്ടെത്തി.

മദ്യശാലയുടെ ചുറ്റുമതിൽ ചാടിക്കടന്നാണ് ഇവർ അകത്തുകടന്നത്. സുരേഷിനെയാണ് ആദ്യം മർദ്ദിച്ചത്. ഇത് തടയാനെത്തിയ സുധാകരനെയും മർദ്ദിച്ചു. ഇരുവരെയും പിടിച്ചുകെട്ടി താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്.

ജീവനക്കാരിലൊരാളുടെ മൊബൈലും ബൈക്കുമായാണ് ഇരുവരും കടന്നുകളഞ്ഞത്. പോകുംമുമ്പ് സി.സി.ടി.വി സ്റ്റോറേജും ഇവർ അടിച്ചുതകർത്തു.
മർദ്ദനമേറ്റ് അവശരായ ജീവനക്കാർ പരസ്പരം കൈകളിലെ കെട്ടഴിച്ചതിന് ശേഷം അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button