ആരോഗ്യം (Health)

ത്വക്കിലെ ക്യാൻസർ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം.

വൈറ്റമിൻ എ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ത്വക്കിലെ അർബുദം വരാതിരിക്കാൻ സഹായിക്കും

ക്യാൻസർ എല്ലാവരും ഭയക്കുന്ന ഒരു രോഗമാണ്. എന്നാൽ തുടക്കത്തിൽ കണ്ടെത്തിയാൽ ഒട്ടുമിക്ക ക്യാൻസർ രോഗങ്ങളെയും തടയാൻ കഴിയും. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ത്വക്കിലെ അർബുദം അഥവാ സ്കിൻ ക്യാൻസർ.

സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അർബുദത്തിന് കാരണമാകും. അതേസമയം, ത്വക്കിലെ അർബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. പലപ്പോഴും ചർമാർബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത് ചർമത്തിലെ ചെറിയ നിറമാറ്റം, പാടുകൾ, അല്ലെങ്കിൽ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.

ഭക്ഷണക്രമീകരണത്തിലൂടെ ഒരുവിധം ക്യാൻസറിനെ തടയാൻ സാധിക്കുമെന്ന സൂചനയാണ് ഈ പഠനവും നൽകുന്നത്. വൈറ്റമിൻ എ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ത്വക്കിലെ അർബുദം വരാതിരിക്കാൻ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ബ്രൌൺ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ത്വക്കിന്റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും കണ്ണിന്റെ കാഴ്ചയ്ക്കും വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണെന്നും പഠനം പറയുന്നു.

ജേണല് ഓഫ് അമേരിക്കന് മെഡിക്കല് അസോസിയേഷന് ഡെര്മറ്റോളജിയാണ് പഠനം നടത്തിയത്. 123000 പേരെ പല ഗ്രൂപ്പുകളിലാക്കിയാണ് പഠനം നടത്തിയത്. വൈറ്റമിന് എ അടങ്ങിയ ഭക്ഷണം കഴിച്ചവരില് മറ്റുളളവരെയപേക്ഷിച്ച് സ്കിന് ക്യാൻസർ വരാനുളള സാധ്യത 17 ശതമാനം കുറവാണെന്നും പഠനം പറയുന്നു.

Tags
Back to top button