കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദത്തിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദത്തിന് കാരണം.

ക്യാൻസർ പല തരത്തിലും രൂപത്തിലുമുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദത്തിന് കാരണം.

അധിക അളവിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, സംസ്കരിച്ച മാംസവിഭവങ്ങൾ , വ്യായാമമില്ലാത്ത ജീവിതശൈലി , അമിതവണ്ണം, പുകവലി , മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളാണ്.

സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതൽ. മധ്യവയസ് കഴിഞ്ഞവരിലാണ് മലാശയ അർബുദം കണ്ടുവരുന്നത്.

ലക്ഷണങ്ങൾ
സാധാരണ രീതിയിൽ മലബന്ധമാണ് പ്രധാന ലക്ഷണം. ഒപ്പം മലത്തിൽ രക്തത്തിന്റെ അംശം കാണുക , വിശപ്പില്ലായ്മ , ശരീരഭാരം കുറയുക , മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം , തലച്ചുറ്റൽ തുടങ്ങിയവയും രോഗ ലക്ഷണമാകാം.

ഈ ലക്ഷണങ്ങൾ കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട. എന്നാൽ ഡോക്ടറെ ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഒരു പ്രായം പിന്നിടുമ്പോൾ കൃത്യമായ ഇടവേളകളിൽ ക്യാൻസർ സ്ക്രീനിംഗ് പരിശോധനകൾ ചെയ്യുന്നത് നല്ലതാണ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button