ദേശീയം (National)

ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേര് മരിച്ചു.

രാജസ്ഥാനിലെ ജോധ്പൂർ ജെയ്ലാല്മർ ഹൈവേയിലാണ് സംഭവം.

ജോധ്പൂർ: ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിമൂന്ന് പേര് മരിച്ചു. രാജസ്ഥാനിലെ ജോധ്പൂർ ജെയ്ലാല്മർ ഹൈവേയിലാണ് സംഭവം.

മരിച്ചവരിൽ ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.

പരിക്കേറ്റ എട്ടോളം പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ബസും എതിർ ദിശയിൽ നിന്നും വന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Tags
Back to top button