തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി.

അഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി.

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ യാത്രചെയ്ത കണിയാപുരം സ്വദേശിയില്‍ നിന്നാണ് 1.6 കോടി വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്

സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ദേഹ പരിശോധന നടത്തിയപ്പോഴാണ് പാന്‍റ്സിലെ ബെല്‍റ്റില്‍ പ്രത്യേകമായി ഉണ്ടാക്കിയ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ 44 സ്വര്‍ണ്ണബിസ്ക്കറ്റുകളാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.

ജ്വല്ലറി ഉടമയാണെന്ന് അവതാശപ്പെട്ട ഇയാള്‍ ബിസിനസ് ആവശ്യത്തിനായാണ് ദുബായില്‍ പോയതെന്നാണ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംഭവത്തില്‍ തുടരന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.

Back to top button