മുതിര്‍ന്ന നടി തൊടുപുഴ വാസന്തി അന്തരിച്ചു.

ഇടുക്കി: നാടക പ്രവർത്തകയും സിനിമാ സീരിയൽ നടിയുമായ തൊടുപുഴ വാസന്തി (65) അന്തരിച്ചു. പുലർച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

അസുഖത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴയിൽ നടക്കും.

ചികിത്സക്കുള്ള ധനത്തിനായി ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്ന് ഇക്കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി ഇവര്‍ക്ക് ധനസഹായവും എത്തിക്കുന്നെന്ന റിപ്പോർട്ടുമുണ്ടായിരുന്നു.

നാനാനൂറോളം സിനിമകളിൽ തൊടുപുഴ വാസന്തി അഭിനയിച്ചിട്ടുണ്ട്.

Back to top button