പ്രധാന വാ ത്തക (Top Stories)സംസ്ഥാനം (State)

മന്ത്രി തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി.

തിരുവനന്തപുരം; മന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ ശക്തമായ നടപടി വേണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്നിലേറെ തവണ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ട്.

നിയമലംഘനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതിനായി റവന്യു മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

വാട്ടര്‍വേള്‍ഡ് കമ്പനി ഭൂമികൈയേറ്റം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ടും റോഡും നിര്‍മ്മിച്ചതിലും നിയമലംഘനം നടന്നായി കളക്ടറുടെ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുവെന്നും റവന്യൂ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.

തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനും സര്‍ക്കാരിനും ബാധ്യതയുണ്ട്.

എന്നാല്‍ എന്ത് നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശിക്കാം. ആവശ്യമെങ്കില്‍ നിയമോപദേശം തേടണമെന്നും റവന്യുമന്ത്രി അറിയിച്ചിട്ടുണ്ട്.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു