ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പേര് അറസ്റ്റിൽ.

പെൺകുട്ടിയുടെ പിതാവടക്കം 15 പേർക്കെതിരായാണ് കൊലപാതകശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസുള്ളത്

തുപ്പറമ്പിൽ പ്രണയിച്ചതിന്റെ പേരിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പേര് അറസ്റ്റിൽ. അബ്ദുൾ ഗഫൂർ എടത്തൊടിക, മുഹമ്മദ് ഷരീഫ് , ബഷീർ എലപ്പറമ്പൻ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആകെ 15 പ്രതികളാണുള്ളത്.

പെൺകുട്ടിയുടെ പിതാവടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരായാണ് കൊലപാതകശ്രമത്തിനും ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസുള്ളത്. പുതുപ്പറമ്പിൽവച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിന് ഇരയായ ഷാഹിർ കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കോട്ടക്കൽ എസ്.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കൂടുതൽ ആളുകൾ നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

Back to top button